സംസ്ഥാനത്ത് ഇന്ന് 47 മരണം; നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ തുറക്കില്ല

  • 41
    Shares

പേമാരിയിൽ സംസ്ഥാനത്ത് ഇന്ന് 47 പേർ മരിച്ചു. രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 80 ആയി. തൃശ്ശൂർ കുറാഞ്ചേരിയിൽ ഉരുൾപൊട്ടലിൽ 14 പേർ മരിച്ചു. മലപ്പുറം ഊർങ്ങാട്ടേരിയിൽ ഉരുൾപൊട്ടലിൽ ഏഴ് പേർ മരിച്ചു. രണ്ട് പേരെ കാണാതായി. കൂടരഞ്ഞിയിൽ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു

ഇടുക്കിയിൽ ദേവികുളത്ത് മണ്ണിടിഞ്ഞ് വീണ് നാല് പേർ മരിച്ചു. ്‌നെടുങ്കണ്ടത്ത് ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു. തൃശ്ശൂർ അതിരപ്പിള്ളിക്കടുത്ത് ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. പൂമലയിൽ വീട് തകർന്ന് രണ്ട് പേർ മരിച്ചു. പാലക്കാട് നെന്മാറയിൽ ഉരുൾപൊട്ടലിൽ മൂന്ന് കുടുംബങ്ങളിലെ എട്ട് പേർ മരിച്ചു. കോഴിക്കോട് മാവൂർ ഊർക്കാവിൽ വീടിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു

കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങളിൽ ജിയോ ഏഴ് ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ്, ഡാറ്റ സൗകര്യം സൗജന്യമായി നൽകും. എയർടെൽ സൗജന്യകോളും ഒരു ജിബി ഡാറ്റയും നൽകും.

നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 26 വരെ തുറക്കില്ല. വിമാനത്താവളത്തിലെ സോളാർ പാടം പൂർണമായും വെള്ളത്തിൽ മുങ്ങി.

 


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *