കൂടുതൽ അഭിനന്ദിക്കേണ്ടത് മത്സ്യത്തൊഴിലാളികളെ; സർക്കാരിന്റെ വീഴ്ച പിന്നീട് പറയും

  • 21
    Shares

പ്രളയക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ ക്യാമ്പുകളിലെ സർക്കാർ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തണം. ദുരന്തത്തിൽ ഒരു തരത്തിലുമുള്ള രാഷ്ട്രീയവും പ്രതിപക്ഷം കലർത്തില്ല. സർക്കാരിന്റെ അലംഭാവവും വീഴ്ചയും പിന്നീട് പറയാം. അതിനുള്ള അവസരം ഇതല്ലെന്നും ചെന്നിത്തല പറഞ്ഞു

പുനരധിവാസം ഏകോപിപ്പിക്കാൻ പ്രത്യേക വകുപ്പ് ഉണ്ടാകണം. വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് വിദഗ്ധരുടെ സേവനം ലഭ്യമാക്കണം. കുട്ടികൾക്ക് ആവശ്യമായ ബേബി ഫുഡുകൾ തുടങ്ങിയ അവശ്യവസ്തുക്കൾക്കായി സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു

പ്രളയക്കെടുതി നേരിട്ടതിൽ ഏറ്റവും കൂടുതൽ അഭിനന്ദിക്കേണ്ടത് മത്സ്യത്തൊഴിലാളികളെയാണ്. ആരും പറഞ്ഞിട്ടല്ല, തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള മത്സ്യത്തൊഴിലാളികൾ എത്തിയത്. ജീവൻ വരെ തൃണവത്കരിച്ച് നടത്തിയ ധീരമായ പ്രവർത്തനമാണ് ജനങ്ങളുടെ ജീവൻ കാത്തുരക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊടികളും ബാനറുകളും വെച്ച് ദുരിതാശ്വാസ പ്രവർത്തന ക്യാമ്പുകളിൽ പ്രവർത്തനം നടത്തില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചു. ഇത്തരം പ്രദർശനം ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു

 


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *