പ്രളയക്കെടുതിക്ക് സഹായമാകാൻ സിപിഎം സമാഹരിച്ചത് 16.5 കോടി രൂപ

  • 14
    Shares

പ്രളയക്കെടുതിയിൽ സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായമായി സിപിഎം ജനങ്ങളിൽ നിന്ന് സമാഹരിച്ചത് പതിനാറര കോടി രൂപ. ഓഗസ്റ്റ് 18, 19 തീയതികളിലായി നടന്ന ധസമാഹരണത്തിലൂടെ 16,43,73,940 രൂപയാണ് സിപിഎം സമാഹരിച്ചതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും

ദുരന്തബാധിത ജില്ലകളായ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും തൃശ്ശൂർ, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളിൽ നിന്നും ഫണ്ട് സമാഹരിച്ചിരുന്നില്ല.

കാസർകോഡ് 1,25,19,688, കണ്ണൂർ 6,39,69,320, വയനാട് 10,00,000, കോഴിക്കോട് 1,26,00,000, മലപ്പുറം 1,20,00,000, പാലക്കാട് 1,37,44,397, തൃശൂർ 65,00,000, കോട്ടയം 44,00,000, കൊല്ലം 1,51,00,000, തിരുവനന്തപുരം 2,25,40,535. ഇത്രയുമാണ് ജില്ല തിരിച്ചുള്ള കണക്ക്

Leave a Reply

Your email address will not be published. Required fields are marked *