കടലിന്റെ മക്കൾക്ക് ആദരമർപ്പിച്ച് സർക്കാർ; രക്ഷാദൗത്യത്തിലെ പ്രധാന ഘടകമെന്ന് മുഖ്യമന്ത്രി

  • 27
    Shares

പ്രളയക്കെടുതിയിൽ അകപ്പെട്ട പതിനായിരങ്ങളെ രക്ഷിക്കാൻ സ്വമേധയ ദുരന്തമുഖത്തേക്ക് ഇറങ്ങിയ മത്സ്യത്തൊഴിലാളികളെ സർക്കാർ ആദരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്താണ് ചടങ്ങ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികൾ ചടങ്ങിൽ സംബന്ധിച്ചു

രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. ഇവർക്ക് പ്രശസ്തി പത്രവും നൽകി. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് നേരിട്ടത്. ഇതിനെ അതിജീവിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച നമ്മുടെ സഹോദരങ്ങളെ അംഗീകരിക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചത്. രക്ഷാപ്രവർത്തനത്തിൽ വലിയ വിധത്തിലുള്ള ശാരീരിക ആസ്വസ്ഥ്യം അവർ നേരിട്ടിട്ടുണ്ടാകും. ഇതിനാൽ തന്നെ കുറച്ചുനാൾ കഴിഞ്ഞുമതി ചടങ്ങെന്ന് ബോധപൂർവം നിശ്ചയിച്ചതാണ്

രക്ഷാപ്രവർത്തനത്തിൽ പ്രാഗത്ഭ്യം നേടിയ സേനാ വിഭാഗങ്ങൾ നമുക്കൊപ്പമുണ്ടായിരുന്നു. നാവികസേന, വ്യോമസേന, കോസ്റ്റ്ഗാർഡ്, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, ഫയർഫോഴ്‌സ്, എക്‌സൈസ് അംഗങ്ങളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സ്വന്തം ജീവൻ പോലും പരിഗണിക്കാതെയാണ് എല്ലാവരും രക്ഷാപ്രവർത്തനത്തിലേക്ക് ഇറങ്ങിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ കുത്തിയൊഴുകി വരുന്ന വെള്ളത്തെ സമീപിക്കാൻ പലരും ഭയപ്പെട്ടു നിന്നപ്പോഴാണ് മത്സ്യത്തൊഴിലാളികൾ സ്വമേധയാ രക്ഷാപ്രവർത്തനത്തിലേക്ക് ഇറങ്ങിയത്. അവരുടെ കരുത്തിലും അതിജീവന ശേഷിയിലും സർക്കാരിന് ഒട്ടും സംശയമുണ്ടായിരുന്നില്ല. മത്സ്യത്തൊഴിലാളികളുടെ യാനം ദുരന്തമേഖലകളിലേക്ക് എത്തിക്കാനുള്ള ചുമതല പോലീസിനാണ് നൽകിയത്. ഓരോ മത്സ്യത്തൊഴിലാളിയും മുന്നിട്ടിറങ്ങി. ദൗത്യം വിജയിപ്പിക്കുന്നതിലെ പ്രധാന ഘടകമായി മത്സ്യത്തൊഴിലാളികൾ മാറി.

Posted by Pinarayi Vijayan on Wednesday, 29 August 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *