പ്രളയം: നാശനഷ്ടങ്ങൾ സംഭവിച്ചവർ നിർബന്ധമായും സർക്കാർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം

  • 5
    Shares

പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച എല്ലാവരും സർക്കാർ വെബ്‌സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ദുരിതബാധിതരുടെ വീടുകളുടെ സ്ഥിതി മൊബൈൽ ആപ് വഴി ശേഖരിക്കും. വിവരങ്ങൾ ക്രോഡീകരിച്ച ശേഷം സർക്കാർ ധനസഹായം നിശ്ചയിച്ച് നൽകും.

ഓൺലൈൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. സ്വന്തമായി ചെയ്യാൻ അറിയാത്തവർ അക്ഷയ കേന്ദ്രങ്ങളിൽ പോയി രജിസ്റ്റർ ചെയ്യണം. ഇത് സൗജന്യമാണ്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മടങ്ങുന്നവർക്ക് പതിനായിരം രൂപ നൽകും. ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നൽകുക. ഒരു കുടുംബത്തിനാണ് തുക നൽകുക. ക്യാമ്പിൽ നിന്ന് പോയവർക്കും ഈ തുക ലഭിക്കും.

മഴക്കെടുതിയിൽ ഏഴായിരം വീടുകൾ പൂർണമായി നശിച്ചു. അമ്പതിനായിരത്തോളം വീടുകൾ ഭാഗികമായും തകർന്നു. മാലിന്യ നിർമാർജനത്തിൽ അതീവ ശ്രദ്ധ വേണം. ഇലക്ട്രോണിക് മാലിന്യമടക്കം അഴുകാത്ത വസ്തുക്കൾ തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന സ്ഥലത്ത് സൂക്ഷിക്കണം.

നഷ്ടമായ രേഖകൾ തിരിച്ചുനൽകുന്നതിന് നടപടി സ്വീകരിക്കും. സെപ്റ്റംബർ ആദ്യവാരം സംഘടിപ്പിക്കുന്ന അദാലത്തിലൂടെ രേഖകൾ നഷ്ടമായവർക്ക് ലഭ്യമാക്കുന്നതിന് നടപടി ആരംഭിക്കുംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *