പ്രളയബാധിതർക്ക് വായ്പാ തിരിച്ചടവിന് സാവകാശം; മൊറട്ടോറിയം ഏർപ്പെടുത്തും
സംസ്ഥാനത്ത് പ്രളയദുരിതം നേരിട്ടവർക്ക് വായ്പാ തിരിച്ചടവിന് സാവകാശം ലഭിക്കും. പ്രളയബാധിതരെന്ന് സർക്കാർ നിശ്ചയിക്കുന്നവരുടെ വായ്പകൾക്ക് മൊറട്ടോറിയം നൽകാമെന്ന് ചീഫ് സെക്രട്ടറിയുമായുള്ള ചർച്ചയിൽ ബാങ്കുകൾ സമ്മതിച്ചു. സർക്കാരിന്റെ നിലപാട് ചീഫ് സെക്രട്ടറി ബാങ്കേഴ്സ് സമിതിയെ അറിയിച്ചതിന് പിന്നാലെയാണ് ബാങ്കുകൾ നിലപാട് മാറ്റിയത്.
വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്താൻ കേരളമാകെ പ്രളയബാധിതമെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ബാങ്കുകൾ ആദ്യം സ്വീകരിച്ച നിലപാട്. ദുരിതം ഇല്ലാത്ത സ്ഥലത്ത് ഉണ്ടെന്ന് പറയുന്നത് സർക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതിനെ ബാങ്കുകൾ അംഗീകരിക്കുകയായിരുന്നു.