പ്രളയ സമയത്ത് യുഡിഎഫ് രാഷ്ട്രീയം കളിച്ചു; രക്ഷാപ്രവർത്തകരെ ഭീഷണിപ്പെടുത്തി, മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് പൊളിച്ചുവെന്നും സജി ചെറിയാൻ

Loading...
  • 8
    Shares

പ്രളയ സമയത്ത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് സർക്കാർ ചെയ്തതെന്ന് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ. പ്രളയ ദുരിതാശ്വാസത്തിൽ സർക്കാരിന് പാളിച്ച പറ്റിയെന്ന വിഡി സതീശന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു ചെങ്ങന്നൂർ എംഎൽഎ.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് നടന്നത്. പതിനാറ് ലക്ഷത്തോളം പേരെ രക്ഷപ്പെടുത്തി ക്യാമ്പുകളിലേക്ക് എത്തിച്ചു. ദുരന്തമുഖത്ത് മന്ത്രിമാർ നേരിട്ടെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഉദ്യോഗസ്ഥതലത്തിൽ എല്ലാ വകുപ്പുകളും ശ്ലാഘനീയമായ പ്രവർത്തനം നടത്തി.

രക്ഷാപ്രവർത്തനത്തിന്റെ സമയത്ത് രാഷ്ട്രീയം കലർത്തി സഹായിക്കാൻ മുന്നോട്ടുവരാതെ യുഡിഎഫ് ഇപ്പോൾ സഭയിൽ വെറുതെ സംസാരിക്കുകയാണെന്ന് സജി ചെറിയാൻ ആരോപിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങൾ സഭയിൽ ബഹളം വെച്ചു.

യുഡിഎഫ് നേതാക്കൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ഫോട്ടോ എടുക്കാനല്ലാത്തെ ഒരു പങ്കാളിത്തവും യുഡിഎഫ് പ്രവർത്തകർ ചെയ്തില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് പ്രചാരണം നടത്തി. 25,000 കോടി കിട്ടുമായിരുന്ന സാലറി ചാലഞ്ച് പൊളിച്ചു. ദുരന്തമുഖത്ത് കേരളത്തിലുണ്ടായിരുന്ന ഐക്യം പൊളിക്കാൻ വർഗീയ ശക്തികളുമായി കൂട്ടുകൂടിയെന്നും സജി ചെറിയാൻ പറഞ്ഞു

ആയിരം വീടുകൾ നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസുകാർ ഒരു വീടിനെങ്കിലും തറക്കല്ലിട്ടോ എന്നും സജി ചെറിയാൻ ചോദിച്ചു. സർക്കാർ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ അദ്ദേഹം അക്കമിട്ട് വിശദീകരിക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *