പ്രളയ പുനർനിർമാണം: 6546 പേർക്ക് ആദ്യ ഘട്ട സഹായം നൽകി; മനോരമ വാർത്തക്ക് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടാകുമെന്ന് മുഖ്യന്ത്രി

  • 21
    Shares

സംസ്ഥാനത്തെ പ്രളയ പുനർനിർമാണം നല്ല നിലയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയാനന്തര പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയാണെന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണ്. ഒരു പ്രധാന മാധ്യമത്തിൽ പ്രളയ പുനർനിർമാണം നിലച്ചുവെന്ന തരത്തിൽ വാർത്ത വന്നത് ശ്രദ്ധയിൽപ്പെട്ടു. വാർത്തക്ക് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

13311 വീടുകൾ പൂർണമായി തകർന്നിട്ടുണ്ട്. ഇതിൽ 8881 കുടുംബങ്ങൾ സ്വന്തമായി വീട് നിർമിക്കാൻ തയ്യാറാകുന്നവരാണ്. ഇവർക്ക് മുൻഗണന നൽകും. ഇതുപ്രകാരം 6546 പേർക്ക് ആദ്യ ഗഡു വിതരണം ചെയ്തു. ബാക്കിയുള്ളവർക്ക് ജനുവരി 10നകം ആദ്യഗഡു വിതരണം ചെയ്യും.

പൂർണമായി തകർന്ന 2000 വീടുകൾ സഹകരണ മേഖല നിർമിച്ചു നൽകും. ഈ നടപടികളും പുരോഗമിക്കുകയാണ്. ബാക്കിയുള്ള വീടുകൾ നിർമിച്ചു നൽകാൻ സ്‌പോൺസർമാരെയും കണ്ടെത്തിയിട്ടുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത 1075 പേർക്ക് വീട് നഷ്ടപ്പെട്ടു. ഇവർക്ക് സ്ഥലം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *