രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ; ഇനി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സമയം

  • 7
    Shares

രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്നും ഇനി ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള സമയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുനരിവാസപ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകും. സംസ്ഥാനത്ത് ആകെ 5649 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പുകളിലായി 724,649 പേർ കഴിയുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഭക്ഷണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിച്ചു. ഇന്ന് 13 പേർ മരിച്ചു. 22034 പേരെ ഇന്ന് രക്ഷപ്പെടുത്തി. ദുരന്തം നേരിടുന്ന കാര്യത്തിൽ മാതൃകയാകാൻ നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നാശനഷ്ടം വലുതായതിനാൽ ഒരു സഹായവും സർക്കാർ വേണ്ടെന്ന് വെക്കില്ല. സർക്കാരിന് പുറത്തുനിന്നുള്ള സഹായം ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാൽ മതി. ഇടനിലക്കാരുടെ കയ്യിൽ പണം ഏൽപ്പിക്കേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

ഭക്ഷ്യവസ്തുക്കൾ വില കൂട്ടി വിറ്റവർക്ക് നേരെയും വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കും. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാ മത്സ്യത്തൊഴിലാളികൾക്കും സ്വീകരണം നൽകും.

ജനങ്ങൾക്ക് ഒപ്പം നിന്ന് ഭരണ-പ്രതിപക്ഷ എംഎൽഎമാർ വലിയ പങ്കുവഹിച്ചു. വിവിധ മേഖലകളിൽ നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇടപെട്ട എല്ലാവരോടും നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *