കേരളത്തെ കൈ പിടിച്ചുയർത്താൻ ഐക്യരാഷ്ട്രസഭാ ഏജൻസികളും സഹായിക്കും

Loading...
  • 13
    Shares

പ്രളയക്കെടുതിയിൽ നിന്ന് കരകയറാനുള്ള കേരളത്തെ യുഎൻ ഏജൻസികളും സഹായിക്കും. പ്രളയത്തിൽ വീട് തകർന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതികളിലടക്കം യുഎൻ ഏജൻസിയുടെ സഹകരണം ലഭിക്കുമെന്ന് റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ വ്യക്തമാക്കി.

പ്രളയത്തിൽ ദുരിതം നേരിടുന്നവരെ മൂന്ന് ഘട്ടങ്ങളിലായി സർക്കാർ പുനരധിവസിപ്പിക്കും. താമസിക്കാൻ സാധിക്കാത്ത നിലയിൽ വീട് തകർന്നവരെ ആദ്യം പുനരധിവസിപ്പിക്കും. ഇവരെ അവരവരുടെ നാടുകളിൽ തന്നെ പുനരധവസിപ്പിക്കാനാണ് തീരുമാനം. രണ്ടാം ഘട്ടത്തിൽ ചെറുകിട വ്യവസായ വാണിജ്യ മേഖലയെയും മൂന്നാം ഘട്ടത്തിൽ പൊതുമേഖലയുടെ പുനർനിർമാണവും ലക്ഷ്യം വെക്കുന്നു

12000 വീടുകളാണ് സംസ്ഥാനത്ത് വാസയോഗ്യമല്ലാത്ത രീതിയിൽ തകർന്നത്. ഏറ്റവും അപകടകരമായി മണ്ണിടിച്ചിൽ ഉണ്ടായ ഇടുക്കിയിൽ നിന്നുള്ളവരെ പുനരധിവസിപ്പിക്കുന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *