ദുരിതബാധിതർക്കെല്ലാം നഷ്ടപരിഹാരം നൽകും; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എ കെ ആന്റണി

  • 11
    Shares

പ്രളയക്കെടുതിയിൽ അകപ്പെട്ടുപോയ എല്ലാവർക്കും നഷ്ടപരിഹാരം നൽകുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. നഷ്ടപരിഹാരം ലഭിക്കാൻ ക്യാമ്പുകളിൽ കഴിയണമെന്ന് നിർബന്ധമില്ല. വെള്ളപ്പൊക്ക സമയത്ത് ബന്ധുവീടുകളിലേക്കും മറ്റും മാറിയ ആളുകൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.

വെള്ളപ്പൊക്ക ദുരിതത്തിൽ അകപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണവും അത്യാവശ്യ സഹായങ്ങളും ലഭ്യമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. പ്രളയം മൂലം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക്് പരീക്ഷ എഴുതാനുള്ള വഴിയൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. നഷ്ടപ്പെട്ട പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും സ്‌കൂളുകൾ വഴി നൽകും.

കേരളത്തിലുണ്ടായത് ദേശീയ ദുരന്തം തന്നെയാണെന്നും കേന്ദ്രം ഇത് അംഗീകരിക്കണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി എസും ആവശ്യപ്പെട്ടു. ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കേരളം ഒറ്റക്കെട്ടായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും വി എസ് ആവശ്യപ്പെട്ടു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *