പ്രളയക്കെടുതിയിൽ കേരളത്തിന്റെ നഷ്ടം 31,000 കോടിയെന്ന് ഐക്യരാഷ്ട്ര സഭാ പഠനം

  • 5
    Shares

പ്രളയംമൂലം വിവിധ മേഖലകളിൽ കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഐക്യരാഷ്ട്ര സംഘടന (യു.എൻ) നടത്തിയ പഠനം വ്യക്തമാക്കുന്നു. യു.എൻ. സംഘത്തിൻറെ പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്‌മെൻറ് (പി.ഡി.എൻ.എ) റിപ്പോർട്ട് ഡൽഹിയിലെ യു.എൻ. റസിഡൻറ് കോഓർഡിനേറ്റർ യൂറി അഫാനിസീവ് സമർപ്പിച്ചു.

കേരളത്തിൻറെ പുനർനിർമാണത്തിന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യു.എൻ സഹായിക്കുമെന്ന് ചർച്ചയിൽ യൂറി അഫാനിസീവ് പറഞ്ഞു. പുനർനിർമാണത്തിന് അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് ആവശ്യമായ വിഭവലഭ്യത ഉറപ്പാക്കാനും യു.എൻ സഹായം വാഗ്ദാനം ചെയ്തു. പുനർനിർമാണത്തിനുളള ആസൂത്രണം, മേൽനോട്ടം എന്നീ കാര്യങ്ങളിലും സഹായിക്കാൻ കഴിയും. അന്താരാഷ്ട്രതലത്തിലെ മികച്ച വീണ്ടെടുപ്പ് മാതൃകകൾ പരിചയപ്പെടുത്തുന്നതിന് യു.എൻ വേദിയുണ്ടാക്കും.

പുതിയ കേരളം നിർമ്മിക്കുന്നതിന് നാലു ഘടകങ്ങളുളള നയസംബന്ധമായ ചട്ടക്കൂട് (പോളിസി ഫ്രെയിംവർക്ക്) യു.എൻ. മുന്നോട്ടു വച്ചു. സംയോജിത ജലവിഭവ മാനേജ്‌മെൻറ്, പ്രകൃതി സൗഹൃദമായ ഭൂവിനിയോഗം, എല്ലാവരേയും ഉൾക്കൊളളുന്ന ജനകേന്ദ്രീകൃതമായ സമീപനം, നൂതനസാങ്കേതിക വിദ്യ എന്നിവയാണ് ഈ നാലു ഘടകങ്ങൾ.

പ്രകൃതി സൗഹൃദവും ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുളളതുമായ പുനർനിർമാണത്തിനുളള നിർദേശങ്ങളും യു.എൻ. മുന്നോട്ടുവച്ചിട്ടുണ്ട്. ഭൂവിനിയോഗ സമ്പ്രദായത്തിൻറെ പുനഃപരിശോധന, ഉപഭോഗ രീതിയിലുളള മാറ്റം, അതിജീവനശേഷിയുളള കെട്ടിട നിർമാണം, സൗരോർജ്ജത്തിൻറെ പരമാവധി ഉപയോഗം, സംയോജിത ഖരമാലിന്യ മാനേജ്‌മെൻറ്, ടൂറിസം മേഖലയുടെ ഹരിതവൽക്കരണം മുതലായവ അതിൽ ഉൾപ്പെടുന്നു.

ഭവനനിർമാണത്തിന് ഏറ്റവും അനുയോജ്യം പ്രീ-ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയാണെന്ന് യു.എൻ. സംഘം അഭിപ്രായപ്പെട്ടു. ഈ സാങ്കേതികവിദ്യ പാഴ്‌ച്ചെലവ് കുറഞ്ഞതും ഈടുനിൽക്കുന്നതുമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

മഴ കൂടുതലുളള കേരളത്തിൽ ഈടു നിൽക്കുന്ന റോഡുകൾ പണിയുന്നതിന് നൂതനമായ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് യു.എൻ സഹായം ആവശ്യമാണെന്ന നിർദേശം യോഗത്തിൽ ഉയർന്നുവന്നു.

ചുരുങ്ങിയ സമയത്തിനകം സമഗ്രമായ പഠന റിപ്പോർട്ട് സമർപ്പിച്ചതിന് യു.എൻ. സംഘത്തെ അഭിനന്ദിച്ചു. ദുരന്തത്തിൻറെ ആഘാതം കണക്കാക്കി വീണ്ടെടുപ്പിനുളള നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഇത്തരമൊരു പഠനം ഇന്ത്യയിൽ ആദ്യമായാണ് നടത്തുന്നത്. കേരളത്തെ മികച്ച നിലയിൽ പുനർനിർമിക്കാൻ റിപ്പോർട്ടിലെ നിർദേശങ്ങൾ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *