ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലാ കലക്ടർമാർക്ക് 330 കോടി രൂപ അനുവദിച്ചു

  • 13
    Shares

തിരുവനന്തപുരം: പ്രളയത്തെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ജില്ലാ കലക്ടർമാർക്ക് സർക്കാർ 330 കോടി രൂപ അനുവദിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കണമെന്ന് സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. വിവിധ മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് ഈ തുക മാറ്റിവെച്ചിരിക്കുന്നത്

117.72 കോടി രൂപ ഭക്ഷണവും വസ്ത്രവും നൽകാനാണ് അനുവദിച്ചിരിക്കുന്നത്. തകർന്ന വീടുകളുടെ പുനർനിർമാണത്തിനായി 99.85 കോടി രൂപ മാറ്റിവെച്ചു. 51.75 കോടി രൂപ കാർഷിക വിളകളുടെ നഷ്ടപരിഹാരത്തിനായി മാറ്റിവെച്ചു. കുടുംബങ്ങൾക്ക് ആശ്വാസധനമായി 18.08 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.

മരുന്ന്, കുടിവെള്ളം, തുടങ്ങിയ അവശ്യവസ്തുക്കൾക്കും കാർഷികോപകരണങ്ങൾ വാങ്ങുന്നതിനും വളർത്തുമൃഗ സംരക്ഷണം, ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്കുമായി 1.4 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *