ദുരിതാശ്വാസ സഹായത്തിനുള്ള മന്ത്രിമാരുടെ യാത്ര; ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു

  • 5
    Shares

പ്രളയാനന്തരമുള്ള കേരളത്തിന്റെ പുനർനിർമാണത്തിന് സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നൽകാനാവശ്യപ്പെട്ട് കേന്ദ്രത്തിന് ചീഫ് സെക്രട്ടറിയുടെ കത്ത്. വിദേശകാര്യ വകുപ്പ് സെക്രട്ടറിക്കാണ് ചീഫ് സെക്രട്ടറി ടോം ജോസ് കത്ത് നൽകിയത്. യാത്രയുടെ ഉദ്ദേശ്യവും ആവശ്യകതയും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

17 മുതൽ 21 വരെയാണ് മന്ത്രിമാർ വിദേശയാത്ര തീരുമാനിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം കർശന നിർദേശങ്ങളോടെ കേന്ദ്രം അനുമതി നൽകുകയായിരുന്നു. മുഖ്യമന്ത്രി ഔദ്യോഗിക ചർച്ചകൾ നടത്തരുതെന്നത് അടക്കമുള്ള നിർദേശമാണ് കേന്ദ്രം നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി യുഎഇയിലേക്കാണ് യാത്ര തിരിക്കുന്നത്. മറ്റ് പല രാജ്യങ്ങളിലേക്കായി 17 മന്ത്രിമാരാണ് പോകാനിരുന്നത്. എന്നാൽ നേരത്തെ നിശ്ചയിച്ച സമയത്ത് യാത്ര പോകാനുള്ള സാധ്യത കുറവാണ്. ചീഫ് സെക്രട്ടറി കത്തയച്ചതോടെ യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *