അമികസ്‌ക്യൂറി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി; റിപ്പോർട്ട് തയ്യാറാക്കിയത് വിദഗ്ധ അഭിപ്രായം തേടാതെ, അന്തിമ തീരുമാനം കോടതിയുടേത്

Loading...
  • 21
    Shares

കേരളത്തിൽ പ്രളയത്തിന് കാരണമായത് ഡാം മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണെന്ന അമികസ്‌ക്യൂറി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി. വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ചല്ല റിപ്പോർട്ട് തയ്യാറാക്കിയത്. കോടതിയാണ് വിഷയത്തിൽ അന്തിമ തീരുമാനം പറയേണ്ടത്. പെരുമഴക്ക് മുന്നേ ഡാമുകൾ തുറന്നില്ലെന്ന ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കക്ഷികളിൽ നിന്നും വിവരം ആരാഞ്ഞിട്ടല്ല അമികസ്‌ക്യൂറി റിപ്പോർട്ട് തയ്യാറാക്കിയത്. കേന്ദ്രജല വിഭവ കമ്മീഷൻ, മദ്രാസ് ഐഐടി തുടങ്ങിയ സ്ഥാപനങ്ങൾ അമിത മഴയാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധ സമിതികളും അന്താരാഷ്ട്ര സമൂഹവും വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്ത രീതിയിൽ അഭിനന്ദിച്ചിട്ടുണ്ട്.

പെരുമഴക്ക് മുമ്പേ ഡാമുകൾ തുറന്നില്ലെന്ന ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ല. പ്രതീക്ഷിക്കപ്പെട്ട മഴയെ ഉൾക്കൊള്ളാനുള്ള ശേഷി ഇടുക്കി അടക്കമുള്ള ഡാമുകളിൽ ഉണ്ടായിരുന്നു. പ്രളയസമയത്ത് ഡാമിലേക്ക് വന്ന വെള്ളത്തിന്റെ വലിയൊരു പങ്കും സംഭരിച്ച് വെക്കുകയാണ് ചെയ്തത്. ശേഷിക്കുന്നത് മാത്രമാണ് തുറന്നുവിട്ടത്. 3000 ഘനമീറ്റർ വെള്ളമാണ് ഇടുക്കി ഡാമിലേക്ക് വന്നത്. തുറന്നുവിട്ടത് 1500 ഘനമീറ്റർ വെള്ളം മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *