പ്രളയ സെസ് ഇന്ന് മുതൽ നിലവിൽ വരും; വില കൂടുന്ന വസ്തുക്കൾ ഇവയാണ്

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പണം കണ്ടെത്താൻ ഏർപ്പെടുത്തിയ പ്രളയ സെസ് ഇന്ന് മുതൽ നിലവിൽ വരും. രണ്ട് വർഷത്തേക്കാണ് സെസ്. 1200 കോടി രൂപ ഇതുവഴി സ്വരൂപിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

പ്രളയസെസിന്റെ മറവിൽ വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. 12, 18, 28 ശതമാനം എന്നീ ജി എസ് ടി നിരക്കുകൾ ബാധകമായ 928 ഉത്പന്നങ്ങൾക്ക് മാത്രമാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി എന്നിവക്ക് സെസ് ബാധകമല്ല.

പെട്രോൾ, ഡീസൽ, മദ്യം, ഭൂമിവിൽപ്പന എന്നിവക്കും സെസ് ഏർപ്പെടുത്തിയിട്ടില്ല. അതേസമയം കാർ, ഇരുചക്ര വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ, സിമന്റ്, പെയിന്റ് എന്നിവക്കെല്ലാം ഒരു ശതമാനം വില വർധിക്കും.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *