പ്രളയ ഭീതിയിൽ മൂന്നാർ; പഴയ മൂന്നാർ വെള്ളത്തിനടിയിൽ

മഴ ശക്തമായതോടെ മൂന്നാർ പ്രളയഭീതിയിൽ. പെരിയവാര പാലവും ആറ്റുകാട് പാലവും മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പഴയ മൂന്നാർ പൂർണമായും വെള്ളത്തിനടിയിലായി. കന്നിമലയാറും മാട്ടുപ്പെട്ടിയാറും മുതിരപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്.

കൊച്ചി-ധനുഷ്‌കോടി പാത, മൂന്നാർ ഉടുമൽപേട്ട് അന്തർ സംസ്ഥാന പാത എന്നിവിടങ്ങളിലൂടെയുള്ള ഗതാഗതം നിലച്ചു. പഴയ മൂന്നാർ വെള്ളത്തിനടിയിലായി. ദേശീയ പാതയിൽ പുഴവെള്ളം കയറിയതോടെയാണ് നഗരം വെള്ളത്തിനടിയിലായത്.

300 ഓളം കുടുംബങ്ങളെ വിവിധിയിടങ്ങളിലായി മാറ്റിപ്പാർപ്പിച്ചു. ദേവികുളം, മൂന്നാർ വർക്ക് ഷോപ്പ് ക്ലബ്, ശ്രീമൂലം ക്ലബ് എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *