വെള്ളമിറങ്ങിത്തുടങ്ങുന്നു; വീട്ടിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Loading...
  • 9
    Shares

പ്രളയക്കെടുതിയിൽ നിന്ന് മെല്ലെ കരകയറുകയാണ് കേരളം. പലയിടങ്ങളിലും വെള്ളമിറങ്ങി തുടങ്ങിയതോടെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. വെള്ളം പൂർണമായും ഇറങ്ങിയ ശേഷം വീടുകളിലേക്ക് പോകാനാണ് അധികൃതർ നൽകുന്ന നിർദേശങ്ങൾ. എങ്കിലും വീടുകളിലേക്ക് വേഗം മാറുന്നവർക്കുള്ള നിർദേശങ്ങളാണിത്. യു എൻ ദുരന്തനിവാരണ തലവനായ മുരളി തുമ്മാരുകുടിയുടേതാണ് നിർദേശങ്ങൾ

വീട്ടിലേക്ക് ഒരു കാരണവശാലം രാത്രിയിൽ കയറി ചെല്ലരുത്. വീടിനകത്ത് പാമ്പ് മുതൽ ഗ്യാസ് ലീക്ക് വരെയുണ്ടാകും. ഒറ്റക്ക് വീട്ടിലേക്ക് മടങ്ങരുത്. മുതിർന്നവർ രണ്ടോ അതിലധികമോ പേർ ഒരുമിച്ച് പോകരണം. സ്വന്തം വീടിന്റെ അവസ്ഥ കണ്ട് പലർക്കും പരിഭ്രാന്തിയുണ്ടാകാൻ സാധ്യതയേറെയാണ്

കുട്ടികളെ ഒരിക്കലും വീട്ടിലേക്ക് ആദ്യമായി പോകുമ്പോൾ കൊണ്ടുപോകരുത്. വലിയ മാനിസികാഘാതങ്ങൾ കുട്ടികൾക്കുണ്ടാകാം. വീടിന്റെ വഴിയിലും മുറ്റത്തും ഒരടിയോളം കനത്തിൽ ചെളിയായിരിക്കാൻ സാധ്യതയുണ്ട്. ചെളിയിൽ തെന്നി വീഴാതെ ശ്രദ്ധിക്കണം. വ്യക്തിസുരക്ഷക്കായി മാസ്‌ക് ഉപയോഗിക്കണം. കയ്യിൽ കട്ടിയുള്ള കയ്യറുകളും ധരിക്കണം

മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ കൈ കൊണ്ട് ഒരിക്കലും തൊടരുത്. മനുഷ്യന്റെ മൃതദേഹമാണെങ്കിൽ പോലീസിനെ അറിയിക്കണം.

വീടിന്റെ ജനലുകൾ കഴിയുമെങ്കിൽ പുറത്തുനിന്ന് തുറന്നിട്ട ശേഷം കുറച്ചു സമയത്തിന് ശേഷം വേണം അകത്തുകയറാൻ. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം. സൂക്ഷിച്ച് വേണം വീട്ടിലേക്ക് കയറാൻ. കയറുന്നതിന് മുമ്പ് ഇലക്ട്രിക്കൽ മെയിൻ സ്വിച്ച് ഓഫ് ചെയ്യാൻ മറക്കരുത്. വീടിന് പുറത്തുനിന്നും പൈപ്പ് വഴിയാണ് ഗ്യാസ് സപ്ലൈ ചെയ്യുന്നതെങ്കിൽ ഓഫ് ചെയ്യണം.

ഒരു കാരണവശാലും വീടിന്റെ അകത്തെ ലൈറ്റർ, സിഗരറ്റ്, മെഴുകുതിരി എന്നിവ ആദ്യമേ കത്തിക്കരുത്. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ പ്ലഗ് ഊരിയിടണം. ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഉണ്ടായിരുന്നുവെങ്കിൽ അത് കേടായിക്കാണും. ഇതഴുകി മീഥേൻ ഗ്യാസ് ഉണ്ടാകാൻ സാധ്യതയുണ്ട്.

വീട്ടിൽ നഷ്ടം പറ്റിയ ഓരോ വസ്തുവിന്റെയും കണക്കെടുക്കണം. അതിന്റെ ഫോട്ടോ എടുത്തു വെക്കണം. പൈപ്പ് വഴി വരുന്നത് ശുദ്ധജലം തന്നെയാണോയെന്ന് ഉറപ്പുവരുത്തണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *