ശബരിമല വിഷയത്തിൽ വിദേശത്തിരുന്ന് വിദ്വേഷ പ്രചാരണം നടത്തുന്നവരുടെ പാസ്‌പോർട്ട് റദ്ദാക്കി നാട്ടിലെത്തിക്കുമെന്ന് പോലീസ്

  • 20
    Shares

ശബരിമല വിഷയത്തിൽ വിദേശത്തിരുന്ന് ഫേസ്ബുക്കിലൂടെ വർഗീയ വിഷം ചീറ്റുന്ന സംഘപരിവാറുകാരും കുടുങ്ങും. സോഷ്യൽ മീഡിയ വഴി ശബരിമലയിൽ അസ്ഥിരത സൃഷ്ടിക്കുന്ന ഇന്ത്യക്കാരുടെ പാസ്‌പോർട്ട് റദ്ദാക്കുമെന്നും നാട്ടിലേക്ക് തിരിച്ചെത്തിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഇതുസംബന്ധിച്ച നോട്ടീസ് പുറത്തിറക്കി

സമൂഹ മാധ്യമങ്ങൾ വഴി ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യും. വിദേശത്ത് ജോലി ചെയ്ത് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരുടെ വിവരങ്ങൾ സൈബർ സെൽ ശേഖരിച്ചു തുടങ്ങി. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് തുടങ്ങിയതായി നോട്ടീസിൽ പറയുന്നു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *