സൂക്ഷിക്കുക!, കേരളത്തിലേക്ക് വൻതോതിൽ ഫോർമാലിൻ ചേർത്ത മത്സ്യം അതിർത്തി കടന്ന് എത്തുന്നു

കാലവർഷത്തെ തുടർന്ന് ട്രോളിംഗ് നിരോധനം വന്നതോടെ കേരളത്തിലേക്ക് എത്തുന്ന മത്സ്യങ്ങളിൽ വലിയ അളവിൽ ഫോർമാലിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തൽ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന മത്സ്യത്തിലാണ് ഇവ കേടുകൂടാതെ സൂക്ഷിക്കാൻ ഫോർമാലിൻ വലിയ അളവിൽ ചേർത്തിട്ടുള്ളത്.

ഭക്ഷ്യസുരക്ഷാ വിഭാഗമാണ് ഇത് കണ്ടെത്തിയത്. അമരവിള, വാളയാർ ചെക്ക് പോസ്റ്റുകളിൽ നിന്നായി കഴിഞ്ഞ ഒരാഴ്ചക്കിടെ 14 ടൺ ഫോർമാലിൻ കലർന്ന മത്സ്യം തിരിച്ചയച്ചതായാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിൽ നിന്ന് എത്തിയ ആറ് ടണ്ണിലേറെ മത്സ്യം കഴിഞ്ഞ ദിവസം ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിക്കുകയും ഫോർമാലിന്റെ അളവ് കണ്ടതിനെ തുടർന്ന് അപ്പാടെ തിരിച്ചയക്കുകയും ചെയ്തിരുന്നു

ഒരു കിലോ മത്സ്യത്തിൽ 63. 6 മില്ലി ഗ്രാം ഫോർമാലിൻ അടങ്ങിയതായാണ് കണ്ടെത്തിയിരിക്കുന്നത്. അർബുദമടക്കമുള്ള ഗുരുതര രോഗങ്ങൾക്ക് കാരണമായേക്കാവുന്നതാണ് ഫോർമാലിൻ.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *