ഫോർമാലിൻ ചേർത്ത് കേരളത്തിലേക്ക് കടത്തിയ 4000 കിലോ ചെമ്മീൻ പിടികൂടി

  • 45
    Shares

വാളയാറിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന രാസവസ്തു കലർന്ന മീൻ പിടികൂടി. ആന്ധ്രയിൽ നിന്ന് ഫോർമാലിൻ എന്ന രാസവസ്തു കലർത്തി 4000 കിലോ ചെമ്മീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്.

പ്രാഥമിക പരിശോധനയിൽ ഫോർമാലിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് വിശദമായ പരിശോധനക്കായി മീൻ കാക്കനാടുള്ള ലാബിലേക്ക് അയച്ചു. 4000 കിലോ ചെമ്മീനിലും ഫോർമാലിൻ കലർന്നിട്ടുണ്ടോയെന്ന് പരിശോധനയിൽ കണ്ടെത്തും

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ടൺ കണക്കിന് മീനുകളാണ് രാസവസ്തു കലർത്തിയ നിലയിൽ വാളയാറിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ആന്ധ്രയിൽ നിന്ന് തന്നെ വന്ന 14,000 കിലോ മീനും പിടികൂടിയിരുന്നു.

ഇന്നലെ മാത്രം 40 വാഹനങ്ങളാണ് ആരോഗ്യവകുപ്പ് പരിശോധിച്ചത്. ഇന്നലെ രാത്രിയോടെയാണ് 4000 കിലോ ചെമ്മീനുമായി എത്തിയ ലോറി പിടിച്ചെടുത്തത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *