വടകരയിൽ ഫോർമാലിൻ ചേർത്ത 6000 കിലോ മത്സ്യം പിടിച്ചെടുത്തു

  • 264
    Shares

കോഴിക്കോട് വടകരയിൽ ഫോർമാലിൻ ചേർത്ത 6000 കിലോ മത്സ്യം പിടിച്ചെടുത്തു. തമിഴ്‌നാട് നാഗപട്ടണത്ത് നിന്നും കൊണ്ടുവന്ന മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്.

കോഴിക്കോട് മാർക്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയതായിരുന്നു മത്സ്യം. പഴകിയ മത്സ്യമായതിനാൽ കണ്ണൂരിൽ നിന്ന് ഇവർ സ്വീകരിക്കാതെ തിരിച്ചയച്ചു. കോഴിക്കോടേക്ക് തിരിച്ചുവരുന്നതിനിടെ വടകരയിൽ വെച്ച് വാഹനം തകരാറിലാകുകയും വാഹനത്തിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുകയും ചെയ്തു

മോട്ടോർ വാഹന വകുപ്പാണ് ആദ്യം വാഹനം പരിശോധിച്ചത്. പഴകിയ മത്സ്യം കണ്ടതോടെ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചു. ഇവർ വന്നു പരിശോധിച്ചപ്പോഴാണ് ഫോർമാലിൻ ചേർത്തതായി മനസ്സിലായത്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ മറ്റ് രാസവസ്തുക്കൾ കലർത്തിയിട്ടുണ്ടോയെന്ന് വ്യക്തമാകുവെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *