മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിഎൻ ബാലകൃഷ്ണൻ അന്തരിച്ചു

Loading...
  • 5
    Shares

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിഎൻ ബാലകൃഷ്ണൻ അന്തരിച്ചു. 84 വയസ്സായിരുന്നു. ന്യൂമോണിയയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. തൃശ്ശൂരിൽ നിന്നുള്ള ശക്തനായ നേതാവായിരുന്ന സി എൻ ബാലകൃഷ്ണൻ കെ കരുണാകരന്റെ അടുത്ത അനുയായി ആയാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ കരുണാകരൻ കോൺഗ്രസ് വിട്ടപ്പോൾ അദ്ദേഹം കോൺഗ്രസിൽ തന്നെ തുടർന്നു

ദീർഘകാലം തൃശ്ശൂർ ഡിസിസി പ്രസിഡന്റും കെപിസിസി ട്രഷററുമായിരുന്നു. 2011ലാണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ആദ്യ ജയത്തിൽ തന്നെ മന്ത്രിയാകാനും അദ്ദേഹത്തിന് സാധിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *