സിപിഎം നേതാവും മുൻ മന്ത്രിയുമായ വി വിശ്വനാഥ മേനോൻ അന്തരിച്ചു
ആദ്യകാല സിപിഎം നേതാവും മുൻ മന്ത്രിയുമായ വി വിശ്വനാഥ മേനോൻ അന്തരിച്ചു. 92 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
1987ലെ നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു. രണ്ട് തവണ പാർലമെന്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സിഐടിയു അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗം, എഫ് എ സി ടി യൂനിയൻ പ്രസിഡന്റ്, കൊച്ചി പോർട്ട് യൂനിയൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്