സംസ്ഥാനത്തെ നാല് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു; കനത്ത ജാഗ്രതാ നിർദേശം

  • 146
    Shares

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ അണക്കെട്ടുകളാണ് തുറന്നത്.

പാലക്കാട് മംഗലം ഡാമിന്റെ ആറ് ഷട്ടറുകൾ തുറന്നു. ഡാമിന്റെ പരിസരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചു. തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഷട്ടറുകളും തുറന്നിരുന്നു. പേപ്പാറ, അരുവിക്കര ഡാമുകളുടെയും ഷട്ടറുകൾ തുറന്നിട്ടുണ്ട്.

പോത്തുണ്ടി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളതിനാൽ അയിലൂർ, മംഗലം, ഗായത്രി പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ തീരത്ത് അന്തരീക്ഷ ചുഴി രൂപപ്പെട്ടതാണ് കാരണം. മഴ അഞ്ച് ദിവസം കൂടി തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *