പാലക്കാട് നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം: രണ്ട് പേർ പിടിയിൽ

Loading...
  • 54
    Shares

പാലക്കാട് ഒലവക്കോട് നാല് വയസ്സുകാരിെ ബലാത്സംഗം ചെയ്തു കൊന്ന ശേഷം റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നുള്ള ഭിക്ഷാടന സംഘത്തെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 15നാണ് ഒലവക്കോട് റെയിൽവേ സ്‌റ്റേഷൻ സമീപത്ത് നിന്ന് നാലുവയസ്സുകാരിയുടെ മൃതദേഹം ലഭിച്ചത്.

തിരുവള്ളൂർ സ്വദേശി സുരേഷ്, തഞ്ചാവൂർ സ്വദേശിനി ഫെമിന പിച്ചൈക്കനി എന്നിവരെയാണ് പോലീസ് പിടികൂടിയത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് തട്ടിയെടുത്ത കുട്ടിയെയാണ് ഇവർ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തട്ടിയെടുത്ത കുട്ടിയുമായി ജനുവരി ആദ്യ വാരത്തിലാണ് രണ്ട് പുരുഷൻമാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘം പാലക്കാട് എത്തിയത്. ഒരാഴ്ച പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഭിക്ഷാടനം നടത്തി.

ജനുവരി 12ന് രാത്രി രണ്ട് പുരുഷൻമാരും ചേർന്ന് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. നിലവിളിച്ച കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നു. തുടർന്ന് സംഘത്തിലെ എല്ലാവരും ചേർന്ന് മൃതദേഹം അരിച്ചാക്കിൽ പൊതിഞ്ഞ് റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *