ഫ്രാങ്കോയെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ തള്ളി

  • 11
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യത്തിനായി ഫ്രാങ്കോയ്ക്ക് ഇനി ഹൈക്കോടതിയെ സമീപിക്കണം

24ാം തീയതി ഉച്ചയ്ക്ക് 2.30 വരെയാണ് ഫ്രാങ്കോയെ കസ്റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസത്തെ കസ്റ്റഡിയിലാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ അനുവദിച്ച സമയത്തിനകം തെളിവെടുപ്പ് പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരക്ക് വീണ്ടും ബിഷപിനെ കോടതിയെ ഹാജാരാക്കണമെന്നും കോടതി നിർദേശം നൽകി

ബിഷപിന്റെ ലൈംഗിക ശേഷി പരിശോധന അടക്കം ഇതിനകം പൂർത്തിയാക്കണം. കുറുവിലങ്ങാട് മഠത്തിൽ തെളിവെടുപ്പിന് കൊണ്ടുപോകാനും സാധ്യതയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *