ഇരയായ കന്യാസ്ത്രീക്ക് സുരക്ഷ നൽകില്ലെന്ന് മിഷണറീസ് ഓഫ് ജീസസ്; വേണമെങ്കിൽ സർക്കാരിന് ഷെൽട്ടർ ഹോമിലേക്ക് മാറ്റാം
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീക്ക് സുരക്ഷ ഉറപ്പിക്കാനാകില്ലെന്ന് മിഷണറീസ് ഓഫ് ജീസസ് മദർ സുപ്പീരിയർ പോലീസിന് കത്ത് നൽകി. ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയ വൈദികൻ കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹസാഹചര്യത്തിൽ മരിച്ചതിന് പിന്നാലെ കന്യാസ്ത്രീയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് പോലീസ് നിർദേശിച്ചിരുന്നു. ഇതിന് സാധ്യമല്ലെന്നാണ് മദർ സുപ്പീരിയർ വ്യക്തമാക്കിയിരിക്കുന്നത്. പീഡനകേസ് പ്രതി ഫ്രാങ്കോയോടുള്ള വിധേയത്വം നേരത്തെ വ്യക്തമാക്കിയ ആളാണ് മദർ സുപ്പീരിയർ
പോലീസ് നിർദേശങ്ങൾ പാലിക്കാനുള്ള സാമ്പത്തിക ശേഷി മഠത്തിനില്ലെന്ന് ഇവർ പറയുന്നു. കൂടാതെ കന്യാസ്ത്രീകളുടെ സ്വകര്യത നഷ്ടപ്പെടാനും സാധ്യതയുണ്ട്. സുരക്ഷയിൽ ആശങ്കയുണ്ടെങ്കിൽ സർക്കാരിന് ഇവരെ വേണമെങ്കിൽ സർക്കാർ കീഴിലുള്ള ഷെൽട്ടർ ഹോമിലേക്ക് മാറ്റാമെന്നും മദർ സുപ്പീരിയറുടെ കത്തിൽ പറയുന്നു