ഫ്രാങ്കോയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല; ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

  • 17
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇന്നലെ രാത്രി അറസ്റ്റിലായതിനെ തുടർന്ന് നെഞ്ചുവേദനയെ തുടർന്നാണ് ഫ്രാങ്കോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ പരിശോധനക്ക് ശേഷം ഫ്രാങ്കോയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു

ഇന്നലെ രാത്രി ഇസിജിയിൽ ചെറിയ വ്യത്യാസവും രക്തസമ്മർദം കൂടുകയും ചെയ്തതിനെ തുടർന്നാണ് ഫ്രാങ്കോയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസ്ചാർജ് ചെയ്‌തോടെ ബിഷപിനെ കോട്ടയം പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകും. പതിനൊന്ന് മണിയോടെ പാലാ കോടതിയിൽ ഹാജരാക്കും. ബിഷപിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ സമർപ്പിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *