ഫ്രാങ്കോ കോട്ടയം മെഡിക്കൽ കോളജിൽ; കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ

  • 9
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നു. ഇന്നലെ രക്തസമ്മർദം കൂടുകയും ഇസിജിയിൽ വ്യതിയാനം കാണുകയും ചെയ്തതിനെ തുടർന്ന് ഫ്രാങ്കോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

ഫ്രാങ്കോയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്ന് ഡോക്ടർമാരുടെ നിർദേശങ്ങൾക്കനുസരിച്ചാകും പോലീസിന്റെ അടുത്ത നീക്കങ്ങൾ.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അനധികൃതമായി തടവിൽ വെക്കുക, ബലാത്സംഗം, അസ്വാഭാവിക ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഫ്രാങ്കോയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *