ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

  • 3
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ തുടരുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു. വിധി പറയാൻ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു

ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും അന്വേഷണ സംഘവും ശക്തമായി എതിർത്തിരുന്നു. ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കാൻ ഇടയാക്കുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കൂടാതെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും എടുത്ത കേസുകളും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന വാദമാണ് ഫ്രാങ്കോയുടെ അഭിഭാഷകൻ കോടതിയിൽ ഉയർത്തിയത്. നിലവിൽ ഫ്രാങ്കോ പാലാ സബ് ജയിലിലാണുള്ളത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *