പീഡനക്കേസ് പ്രതി ഫ്രാങ്കോ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയില്‍
കന്യാസത്രീയെ പീഡിപ്പിച്ച് അറസ്റ്റിലായി റിമാന്‍ഡില്‍ തുടരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഫ്രാങ്കോയുടെ ആവശ്യം.
അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ഇയാള്‍ അപേക്ഷയില്‍ പറയുന്നുണ്ട്. പാലാ സബ് ജയിലിലാണ് ഫ്രാങ്കോ നിലവിലുള്ളത്. ഈ മാസം 20വരെയാണ് ഫ്രാങ്കോയുടെ കസ്റ്റഡി നീട്ടിയിരിക്കുന്നത്. നേരത്തെ ഒരു തവണ ഹൈക്കോടതി ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.