ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കന്യാസ്ത്രീയെ പീഡിപ്പിച്ച് അറസ്റ്റിലായി നിലവിൽ റിമാൻഡിൽ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫ്രാങ്കോയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം ലഭിച്ചാൽ കേസ് അട്ടിമറിക്കാനുള്ള സാധ്യതകളുണ്ടെന്നും അന്വേഷണ സംഘം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടും
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതും ഭീഷണിപ്പെടുത്തിയതുമടക്കമുള്ള കേസുകളും ഹൈക്കോടതിയുടെ ശ്രദ്ധയിൽ അന്വേഷണസംഘം ഉയർത്തിക്കാട്ടും. ഫ്രാങ്കോയുടെ ജാമ്യാപേക്ഷയെ ശക്തമായി തന്നെ എതിർക്കാനാണ് പോലിസ് ഒരുങ്ങുന്നത്. അന്വേഷണസംഘത്തിന്റെ വാദം കോടതി അംഗീകരിച്ചാൽ ഫ്രാങ്കോയ്ക്ക് ജയിലിൽ തുടരേണ്ടി വരും
നിലവിൽ പാലാ സബ് ജയിലിലാണ് ഫ്രാങ്കോ കഴിയുന്നത്. ഫ്രാങ്കോ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹത്തിലെ കന്യാസ്ത്രീകൾ ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു.