ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

  • 14
    Shares

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. കേരളത്തിൽ പ്രവേശിക്കരുതെന്ന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലെത്തി ഒപ്പിടണം, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു

കന്യാസ്ത്രീകളിൽ ഏഴ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ സ്ഥിതിക്ക് സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക ഇനിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തരുതെന്നും ഹൈക്കോടതി നിർദേശിച്ചു. കേരളത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

പാസ്‌പോർട്ട് കോടതിയിൽ സറണ്ടർ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. പാലാ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ഉടൻ ഫ്രാങ്കോയ്ക്ക് കേരളത്തിന് പുറത്തേക്ക് പോകേണ്ടിവരും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *