ഫ്രാങ്കോ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു; ഹർജി ഉച്ചയ്ക്ക് പരിഗണിക്കും

  • 3
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ഭീഷണി നേരിടുന്ന ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. അപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന് മുന്നിൽ ബിഷപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

ഹർജി ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി ആദ്യം പറഞ്ഞു. എന്നാൽ ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതുണ്ടെന്നും അടിയന്തര പ്രധാന്യമുണ്ടെന്നും ഫ്രാങ്കോയുടെ അഭിഭാഷകൻ ചൂണ്ടിക്കാണിക്കുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 1.45ന് ഹർജി പരിഗണിക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ വാക്കാൽ അറിയിച്ചു.

കേസിൽ അനാവശ്യമായി തന്നെ കുടുക്കിയെന്നാണ് ഫ്രാങ്കോ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നത്. കന്യാസ്ത്രീ സ്ഥിരം പ്രശ്‌നക്കാരിയാണെന്നും അവർക്കെതിരെ നടപടി സ്വീകരിച്ചതിന്റെ വ്യക്തിവൈരാഗ്യമാണ് ആരോപണത്തിന് പിന്നിലെന്നും ഫ്രാങ്കോ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *