ഫ്രാങ്കോ മുളയ്ക്കലിന് ഡെങ്കിപ്പനി; ജലന്ധറിലെ ആശുപത്രിയിൽ ചികിത്സയിൽ
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന് ഡെങ്കിപ്പനി. പനിയെ തുടർന്ന് ജലന്ധറിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഫ്രാങ്കോ. രക്തത്തിലെ കൗണ്ട് കുറഞ്ഞതോടെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
സന്ദർശകരെ ആരെയും അനുവദിക്കുന്നില്ല. എന്നാൽ ഫ്രാങ്കോ അപകടനില തരണം ചെയ്തതായും ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.