ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നത് തൃപ്പുണിത്തുറയിലേക്ക് മാറ്റി

  • 5
    Shares

കന്യാസ്ത്രീകളെ പീഡിപ്പിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം തൃപ്പുണിത്തുറയിൽ വെച്ച് ചോദ്യം ചെയ്യും. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്താണ് ചോദ്യം ചെയ്യൽ വൈക്കത്ത് നിന്ന് തൃപ്പുണിത്തുറയിലേക്ക് മാറ്റിയത്.

രാവിലെ 9,30നുള്ളിൽ ഹാജരാകാനാണ് ഫ്രാങ്കോയ്ക്ക് അന്വേഷണ സംഘം നൽകിയ നിർദേശം. തിങ്കളാഴ്ച വൈകുന്നേരത്തോടെ തന്നെ ഫ്രാങ്കോ കൊച്ചിയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ ജലന്ധറിലെത്തി ഫ്രാങ്കോയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

നൂറിലേറെ ചോദ്യങ്ങളും ഉപചോദ്യങ്ങളുമടങ്ങിയ ചോദ്യാവലി അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ട്. കൃത്യമായ ഉത്തരങ്ങളില്ലെങ്കിൽ ഫ്രാങ്കോയുടെ അറസ്റ്റിലേക്ക് നീങ്ങും. ഫ്രാങ്കോയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് ഹൈക്കോടതി മാറ്റിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *