ഫ്രാങ്കോയെ ഇന്നും ചോദ്യം ചെയ്യും; അറസ്റ്റിന്റെ കാര്യത്തിൽ ഇന്ന് തീരുമാനമാകും

  • 5
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഇന്ന് രാവിലെ 11 മണിക്ക് തൃപ്പുണിത്തുറ ഹൈടെക് സെല്ലിന് മുന്നിൽ ഹാജരാകാൻ ഫ്രാങ്കോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ ഏഴ് മണിക്കൂറോളം നേരം ഫ്രാങ്കോയെ ചോദ്യം ചെയ്തിരുന്നു. നൂറ്റമ്പത് ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളുമടങ്ങിയ ചോദ്യാവലി പ്രകാരമാണ് ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നത്. അറസ്റ്റ് സംബന്ധിച്ച് ഇന്ന് വൈകുന്നേരത്തോടെ തീരുമാനമുണ്ടായേക്കും.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *