ഫ്രാങ്കോയെ ഏഴ് മണിക്കൂർ ചോദ്യം ചെയ്തു; നാളെയും ചോദ്യം ചെയ്യൽ തുടരും

  • 10
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ് ഫ്രാങ്കോയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. നീണ്ട ഏഴ് മണിക്കൂർ നേരമാണ് ഫ്രാങ്കോയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും നാളെയും തുടരുമെന്നും പോലീസ് അറിയിച്ചു

അറസ്റ്റ് സംബന്ധിച്ച നടപടിക്രമങ്ങൾ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ തീരുമാനിക്കുവെന്ന് കോട്ടയം എസ് പി ഹരിശങ്കർ പറഞ്ഞു. നാളെ രാവിലെ 11 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിനായി തൃപ്പുണിത്തുറയിൽ ഹാജരാകാൻ ഫ്രാങ്കോയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ താൻ നിരപരാധിയാണെന്ന് ഫ്രാങ്കോ ആവർത്തിച്ചു. കന്യാസ്ത്രീ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്ന മുൻവാദം തന്നെയാണ് ഇന്നും ഫ്രാങ്കോ ഉന്നയിച്ചത്. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തിൽ താമസിച്ചിട്ടില്ലെന്നും ഫ്രാങ്കോ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *