ഫ്രാങ്കോയെ ഇന്നും ചോദ്യം ചെയ്യും; അറസ്റ്റ് തീരുമാനം ഇന്നുണ്ടാകും

  • 5
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തരക്ക് ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ കാണിച്ച് ഫ്രാങ്കോയ്ക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്നലെ പറഞ്ഞതിൽ പത്ത് ശതമാനത്തോളം കാര്യങ്ങളിൽ കൂടുതൽ പരിശോധന ആവശ്യമായതിനാലാണ് അറസ്റ്റ് ഒഴിവാക്കിയതെന്ന് പോലീസ് സൂചന നൽകുന്നു

ഇന്ന് ചോദ്യം ചെയ്യൽ അവസാനിച്ചതിന് ശേഷം അറസ്റ്റ് നടന്നേക്കാം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല. അന്വേഷണവുമായി ഫ്രാങ്കോ സഹകരിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ചില ഉത്തരങ്ങളിൽ വൈരുദ്ധ്യമുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് സംബന്ധിച്ച് പോലീസ് ഇന്നലെ നിയമോപദേശം തേടിയിരുന്നു.

ഒന്നാം ദിവസം ഏഴ് മണിക്കൂറും രണ്ടാം ദിവസം എട്ട് മണിക്കൂറുമാണ് ഫ്രാങ്കോയെ ചോദ്യം ചെയ്തത്. ഫ്രാങ്കോ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *