ഫ്രാങ്കോയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കാൻ സാധ്യത

  • 10
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യത. അന്വേഷണ സംഘം ഉന്നതോദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് കൂടിയാലോചന നടത്തി. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന

ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഫ്രാങ്കോയ്ക്ക് നൽകിയ നിർദേശം. ബുധനാഴ്ച ഏഴ് മണിക്കൂറോളം നേരം പോലീസ് ഫ്രാങ്കോയെ ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *