ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും

  • 7
    Shares

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിന് സാധ്യത കണ്ടതോടെ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും. ഹർജിയിൽ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്ന് ആവശ്യപ്പെടും. അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഫ്രാങ്കോയ്ക്ക് നിയമോപദേശം ലഭിച്ചിരുന്നു.

രാവിലെ ഹർജി സമർപ്പിച്ച ശേഷം ഉച്ചയ്ക്ക് ശേഷം ബഞ്ചിൽ കൊണ്ടുവരാനാണ് നീക്കം. ചോദ്യം ചെയ്യലിനായി നാളെ ഹാജരാകുമെന്ന് ഫ്രാങ്കോ അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് നടന്നാൽ അത് തടയാനുള്ള നീക്കങ്ങളാണ് ഫ്രാങ്കോ നടത്തുന്നത്.

കോടതിയിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടാണ് ഇനി നിർണായകമാകുക. ഇന്നത്തെ കോടതി നടപടികൾക്ക് ശേഷം മാത്രമേ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുന്ന കാര്യത്തിൽ ഫ്രാങ്കോ അന്തിമ തീരുമാനമെടുക്കു.

Leave a Reply

Your email address will not be published. Required fields are marked *