പീഡനത്തിനിരയായ കന്യാസ്ത്രീയെ ഒറ്റപ്പെടുത്താനുള്ള നീക്കം തടയും; ട്രാൻസ്ഫർ അംഗീകരിക്കില്ലെന്നും കന്യാസ്ത്രീകൾ

  • 28
    Shares

പീഡനക്കേസ് പ്രതി ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്തതിന്റെ ശിക്ഷയായി സഭ നൽകിയ ട്രാൻസ്ഫർ അംഗീകരിക്കില്ലെന്ന് നാല് കന്യാസ്ത്രീകളും. കുറുവിലങ്ങാട് മഠത്തിൽ നിന്നും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് കന്യാസ്ത്രീകളെ സ്ഥലം മാറ്റിയിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം കുറവിലങ്ങാട് മഠത്തിലാണ് നാല് പേരും കഴിയുന്നത്. ഇരയായ കന്യാസ്ത്രീയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ട്രാൻസ്ഫറിന് പിന്നിലെന്ന് ഇവർ പറയുന്നു

സമരനേതാവ് സിസ്റ്റർ അനുപമയെ പീഡനക്കേസ് പ്രതി ഫ്രാങ്കോയുള്ള പഞ്ചാബിലേക്കും സിസ്റ്റർ ആൽഫിയെ ബീഹാറിലേക്കും സി. ജോസഫൈനെ ജാർഖണ്ഡിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സി. ആൻസിറ്റയെ കണ്ണൂരിലേക്കും സ്ഥലം മാറ്റിയിരിക്കുന്നു.

എന്നാൽ പീഡനക്കേസ് പ്രതി ഫ്രാങ്കോയ്ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് ഒരടി പിന്നോട്ടേക്കില്ലെന്ന് കന്യാസ്ത്രീകൾ ഉറപ്പിച്ച് പറയുന്നു. സഭയിൽ നിന്ന് പുറത്താക്കിയാലും ഇപ്പോഴുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടേക്ക് പോകില്ലെന്നും ഇവർ വ്യക്തമാക്കിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *