പീഡനക്കേസ് പ്രതി ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്കെതിരെ പ്രതികാര നടപടി; നാല്‌ കന്യാസ്ത്രീകളെയും സ്ഥലം മാറ്റി

  • 11
    Shares

പീഡനക്കേസ് പ്രതിയും ജലന്ധർ മുൻ ബിഷപുമായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത നാല്‌ കന്യാസ്ത്രീകളെയും സ്ഥലം മാറ്റി സഭയുടെ പ്രതികാര നടപടി. പീഡനക്കേസ് പ്രതിക്ക് വേണ്ടി തുടക്കം മുതലെ അരയുംതലയും മുറുക്കി സഭ രംഗത്തിറങ്ങിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നീതിക്ക് വേണ്ടി സമരം ചെയ്ത കന്യാസ്ത്രീകൾക്കെതിരെയും പ്രതികാര നടപടി എടുത്തിരിക്കുന്നത്.

മിഷണറീസ് ഓഫ് ജീസസ് മദർ ജനറൽ റജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. സമരനേതാവ് സിസ്റ്റർ അനുപമയെ പഞ്ചാബിലേക്ക് സ്ഥലം മാറ്റിയപ്പോൾ സിസ്റ്റർ ആൽഫിനെ ഛത്തിസ്ഗഢിലേക്കാണ് മാറ്റിയത്. ഒരാളെ കണ്ണൂരിലേക്കും സ്ഥലം മാറ്റിയിട്ടുണ്ട്.

സ്ഥലംമാറ്റിയ സഭയുടെ നടപടി അംഗീകരിക്കില്ലെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കിയിട്ടുണ്ട്. കേസ് ദുർബലപ്പെടുത്താനാണ് കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയതെന്നും ഇവർ ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *