ഓണത്തിന് 5.95 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കിറ്റുകൾ നൽകാൻ തീരുമാനം

Loading...
  • 35
    Shares

ഓണത്തിന് സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ട 5.95 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റുകൾ നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം. സപ്ലൈകോ വഴിയാണ് കിറ്റുകൾ വിതരണം ചെയ്യുക. 81 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ഒരു കിലോ പഞ്ചസാര 22 രൂപ നിരക്കിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യാനും തീരുമാനിച്ചു

സൗജന്യ കിറ്റുകൾ നൽകുന്നതിന് 6.91 കോടി രൂപയാണ് ചെലവ്. മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിർമാണം നടത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതുസംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി.

മത്സ്യത്തൊഴിലാളികളിൽ നിന്ന് ഭീമമായ കമ്മീഷൻ ഇടനിലക്കാർ ഈടാക്കുന്നത് പരിഹരിക്കാനാണ് മത്സ്യലേലം നിയന്ത്രിക്കാൻ ഒരുങ്ങുന്നത്. കൂടാതെ ഉപഭോക്താവിന്റെ കയ്യിൽ എത്തുന്നത് വരെ മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. ന്യായവില സംവിധാനം കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *