പ്രളയബാധിതർക്ക് കൈത്താങ്ങുമായി സർക്കാർ; മൂന്ന് മാസത്തേക്ക് സൗജന്യ റേഷൻ
പ്രളയബാധിതർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷൻ അനുവദിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമൻ. സംസ്ഥാനത്ത് നിലവിൽ ഭക്ഷ്യധാന്യങ്ങൾക്ക് ക്ഷാമമില്ല. പ്രളയപ്രദേശങ്ങളിലെ ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകാനായി അധിക ധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ചതായും ഭക്ഷ്യ മന്ത്രി അറിയിച്ചു.