പീഡന പരാതി: ജലന്ധർ ബിഷപ് ഫ്രാങ്കോയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വി എസ്

  • 11
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന് ആരോപണം നേരിടുന്ന ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. പരാതിക്കാരായ കന്യാസ്ത്രീകൾ ആരോപണവിധേയനായ ബിഷപ്പിന്റെ അധികാരത്തിന് കീഴിൽ ഭയത്തോടെ കഴിയേണ്ടി വരുന്ന അവസ്ഥ ശരിയല്ലെന്നും വി എസ് പറഞ്ഞു

കന്യാസ്ത്രീകൾ ഉന്നയിച്ച പരാതികൾ വ്യക്തമാണെന്നിരിക്കെ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ വൈകരുതെന്ന് ഡിജിപിക്ക് നൽകിയ കത്തിൽ വി എസ് പറയുന്നു. പരാതിക്കാരായ കന്യാസ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങൾ വ്യക്തമാക്കി ഒരു കന്യാസ്ത്രീയുടെ പിതാവ് നൽകിയ പരാതിയും അനുബന്ധ തെളിവുകളും വി എസ് കൈമാറി

കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തിൽ താമസിക്കുന്ന കന്യാസ്ത്രീയാണ് ബിഷപിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇതിന് പിന്നാലെ ബിഷപ്പിനെതിരെ മറ്റ് പലരും ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തുവന്നിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *