ദുരിതാശ്വാസ ക്യാമ്പിലെ പിരിവ്: ലോക്കൽ കമ്മിറ്റി അംഗത്തെ സിപിഎം സസ്‌പെൻഡ് ചെയ്തു

ചേർത്തല ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. തെക്ക് പഞ്ചായത്തിലെ ക്യാമ്പിലാണ് ഓമനക്കുട്ടൻ പിരിവ് നടത്തിയത്.

ക്യാമ്പിലേക്ക് സിവിൽ സപ്ലൈസ് ഡിപ്പോയിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നൽകുന്നതിന് വേണ്ടിയെന്ന പേരിലായിരുന്നു പിരിവ്. ക്യാമ്പ് പ്രവർത്തിക്കുന്ന ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നെടുത്ത വൈദ്യുതിക്ക് പണം നൽകണമെന്നും ക്യാമ്പുവാസികളോട് ഇയാൾ പറഞ്ഞിരുന്നു.

ഉദ്യോഗസ്ഥർ പണം നൽകാത്തതു കൊണ്ടാണ് താൻ പിരിവ് നടത്തിയതെന്നായിരുന്നു ഓമനക്കുട്ടന്റെ വാദം. സംഭവം വിവാദമായതോടെയാണ് സിപിഎം നടപടി സ്വീകരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *