കെപിസിസി നിർവാഹക സമിതി അംഗം ജി രാമൻ നായർ ബിജെപിയിൽ ചേർന്നു

  • 6
    Shares

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കെപിസിസി നിർവാഹക സമിതി അംഗവുമായിരുന്ന ജി രാമൻ നായർ ബിജെപിയിൽ ചേർന്നു. ശനിയാഴ്ച തിരുവനന്തപുരം താജ് ഹോട്ടലിൽ വെച്ച് അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ബിജെപിയിലേക്കുള്ള കടന്നുവരവ്.

രാമൻ നായരെ കൂടാതെ ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ, മുൻ വനിതാ കമ്മീഷൻ അംഗം ഡോ. പ്രമീളാ ദേവി, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരൻ നായർ, മലങ്കര സഭയിൽ നിന്നുള്ള തോമസ് ജോൺ എന്നിവരും ബിജെപിയിൽ ചേർന്നിട്ടുണ്ട്

പന്തളം കുടുംബത്തിലെ അംഗം ശശികുമാര, ശബരിമല അക്രമ സമരത്തെ നയിച്ച സംഘടനാ പ്രതിനിധികൾ തുടങ്ങിയവരും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പന്തളം കുടുംബം അമിത് ഷായ്ക്ക് നിവേദനവും നൽകി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *