ഉമ്മൻ ചാണ്ടിക്ക് പിന്നാലെ ഗാഡ്ഗിലിനെ പിന്തുണച്ച് മുല്ലപ്പള്ളിയും; രാഷ്ട്രീയ നേതൃത്വം ഭൂമാഫിയക്ക് മുന്നിൽ മുട്ടുകുത്തി

താത്കാലിക ലാഭത്തിന് വേഅടി രാഷ്ട്രീയ നേതൃത്വം ഭൂമാഫിയകൾക്ക് മുന്നിൽ മുട്ടുമടക്കിയെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു കോൺഗ്രസ് പ്രസിഡന്റ്. ഓരാവർത്തി പോലും വായിക്കാതെയാണ് പലരും ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർക്കുന്നത്.

ഗാഡ്ഗിലിനെ കുറിച്ച് പറയുമ്പോൾ പലരും രോഷാകുലരായി തുള്ളുന്നത് കാണാം. മലയോരത്ത് ജീവിക്കുന്നവരെ ഓർത്താണ് കോൺഗ്രസ് നേരത്തെ റിപ്പോർട്ടിനെ എതിർത്തിരുന്നത്. ഗാഡ്ഗിൽ എല്ലാ അർഥത്തിലും ഒരു ഗാന്ധിയനാണ്. വളരെ ശാസ്ത്രീയമായിട്ട് തയ്യാറാക്കിയതാണ് അദ്ദേഹത്തിന്റെ റിപ്പോർട്ട്

റിപ്പോർട്ടിനെ ഗൗരവത്തോടെ തന്നെ കാണണം. കേരളീയ പൊതുസമൂഹം അത് കാര്യമായി ഉള്ളുതുറന്ന് ചർച്ച ചെയ്യണമെന്നും മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ ഉമ്മൻ ചാണ്ടിയും വി എസ് അച്യുതാനന്ദനും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *